Monday 23 August, 2010

ഞാൻ ഒരണോണീ... എനിക്ക് മറുപടി പറയണം

1. ഞാനായ അനോണി... ആര്?

ഞാൻ എന്താണെന്നെനിക്കറിയില്ല, സുഹൃത്തുക്കൾ എന്ന പലതരത്തിൽ ഡിഫൈൻ ചെയ്തിട്ടുണ്ട്, അതെല്ലാം എന്റെ അവരോടുള്ള ചില പ്രെത്യേക സാഹചര്യങ്ങളിലെ പെരുമാറ്റം കൊണ്ടുണ്ടാക്കിയതാവാം, പക്ഷെ അതിനെല്ലാം എന്റെ സ്വഭാവങ്ങൾ ഉണ്ട് എന്ന് പറഞ്ഞാൽ ഞാൻ അംഗീകരിക്കില്ല. പലരോടും പലപ്പോഴും പലരീതിയിൽ പെരുമാറുന്ന ഞാൻ, എന്നെക്കുറിച്ച് പറഞ്ഞാൽ പലപ്പോഴും പലതായിരിക്കും പറയുന്നത് . അതുകൊണ്ട് ഞാൻ എന്നെക്കുറിച്ച് പറയുന്നില്ല.

2. എന്നെക്കുറിച്ച് പറയാതിരിക്കാൻ വയ്യ (ഞാൻ പുലിയും, പാറ്റയുമൊന്നുമല്ല)?

പെരുമാറ്റം, അത് മറ്റൊരാൾ എങ്ങനെ ആഗ്രഹിക്കുന്നോ അതേ രീതിയിൽ ഇടപഴകാൻ ഞാൻ ശ്രമിക്കാറില്ല, സ്വതവേ എങ്ങനെയോ അങ്ങനെ തന്നെ... നേരിൽ കാണാതയും നേരിൽ കേൾക്കാതെയും കുറ്റങ്ങൾ ഞാൻ അംഗീകരിക്കില്ല, പക്ഷെ തിരിച്ച് നല്ലതാണെങ്കിൽ അത് അംഗീകരിക്കുകയോ, ഒന്നും മിണ്ടാതെയോ നിൽക്കും. ഞാൻ ബുദ്ധൻ ആണ്, എന്തെന്നാൽ ഞാൻ എന്താണ് ചെയ്യുന്നത് എന്ന് എനിക്കുത്തമ ബോധം ഉണ്ട്. പക്ഷെ ഈ ചിന്താഗതിയെ അഹംന്തയാ‍യി നിർവചിക്കപ്പെടുന്ന പലവേളകളിൽ കൂടി കടന്നുപോയിട്ടുണ്ട് ഞാൻ. അങ്ങനെ നോക്കുമ്പോൾ ഞാൻ അഹങ്കാരിയാണ്. ഞാൻ ഉറങ്ങുമ്പോഴും ചിന്താകുലനാണ്, ഉറങ്ങാറില്ല എന്നു സാരം, അതിനാൽ എനിക്ക് സ്വപ്നങ്ങളില്ല, പക്ഷെ ലക്ഷ്യമില്ലാതെ ഞാൻ അലഞ്ഞുനടക്കാറില്ല. ആശ, വെറുപ്പ്‌, അജ്ഞത ഇവ എന്നിൽ പ്രകടമാണ് അതിനാൽ ഞാൻ ഒരു മനുഷ്യനാണ്, പക്ഷെ ദയ, അറിവ്, അനുകമ്പ ഇവയും പ്രകടമായതിനാൽ ഞാൻ ഒരു സന്യാസിയുമാണ്, സംഗീതം ഇഷ്ടമാണ് അതിനാൽ ഉപാസകനാണ്. ഭയമുണ്ടാകുന്നത് സത്യത്തെ ഭയക്കുമ്പോഴാണ്. സത്യം പറയാൻ ഞാൻ മടിക്കാറില്ല. രാത്രിയിൽ പ്രേതങ്ങളെ ഭയക്കാറില്ല, മനുഷ്യരെ മാത്രമേ പേടിയുള്ളൂ, അപ്പോൾ ഞാനൊരു മൃഗമാണ്. രാത്രിയിലെ സഞ്ചാരം, എനിക്കിഷ്ടമാണ്, കൂടെ കൗശലവും, കുറുക്കൻ എന്ന് പലരും എന്നെ വിളിച്ചുകേട്ടിരിക്കുന്നു, പക്ഷെ ഞാൻ കൗടില്യൻ അല്ല. എനിക്കറിയാവുന്നതേക്കാൾ കൂടുതൽ മറ്റൊരാൾക്കറിയാം എന്നുള്ള ഉറച്ച വിശ്വാസം എന്നെ എപ്പോഴും ഒരു വിദ്യാർഥിയാക്കിയിരിക്കുന്നു. എന്റെ ചിന്തകൾ, ഞാൻ എഴുതിവെക്കാറില്ല, പലപ്പോഴും ചിന്തകൾ ചിന്തിപ്പിക്കാറുണ്ട്, പലതു പലതവണ പലരീതിയിൽ എഴുതുന്നതുകൊണ്ട് ഞാൻ എനിക്ക് എഴുത്തുകാരി എന്നു പേരിട്ടു, എന്നിൽ നിന്നകലാൻ ആഗ്രഹിക്കുന്നവരെ ഞാൻ തടയാറില്ല, അടുക്കാനാഗ്രഹിക്കുന്നവരെയും. അതിനാൽ എനിക്ക് ആത്മ സുഹൃത്തുക്കളില്ല. മനസ്സുകളും ചിന്തകളും ഞാൻ വായിക്കാറുണ്ട്. പുസ്തകങ്ങൾ മറ്റൊരാലുടെ മൻസ്സും ചിന്തയുമാ‍ണെന്ന് വിശ്വസിക്കുന്നു. എനിക്ക് ഗേൾഫ്രെഡ്സിനെയും ബോയ്‌ഫ്രെഡിനേയും ഇഷ്ടമല്ല, പക്ഷെ എനിക്ക് സൗഹൃദം ഇഷ്ടമാണ്. എന്റെ അമ്മയും എന്റെ പട്ടിയും (എന്റെയോ..?) എന്റെ ക്യാമറയും എന്റെ സൗഹൃദം ഇഷ്ടപ്പെടുന്നവരാണ്. എന്നെ എത്രത്തോളം ഇഷ്ടപ്പെടുന്നുവോ അത്രത്തോളം വേദനയും എന്നിൽനിന്ന് പ്രതീക്ഷിക്കാം.

സുഹൃത്തേ..(ആണോ..?) നീ ഒരു സ്ത്രീയാണെങ്കിൽ ഞാൻ ഒരു മനുഷ്യൻ, സുഹൃത്തേ നീ ഒരു പുരുഷനാണെങ്കിൽ ഞാനൊരു മനുഷ്യൻ, സുഹൃത്തേ നീ ഒരു മൃഗമാണെങ്കിൽ ഞാൻ ഒരു മനുഷ്യൻ, സുഹൃത്തേ നീ സുഹൃത്താണെങ്കിൽ ഞാൻ സൗഹൃദമാകാം. നീ എനിക്കെതിരാണെങ്കിൽ, നീ ആരാണ്..? എന്റെ സ്വരത്തിന് ആണിന്റെ ആവൃത്തിയും, മനസ്സിന് പെണ്ണിന്റെ നൈർമല്യവും, സൗഹൃദത്തിന് ഇതുവരെ അറിയാത്ത ഏതോ ശക്തിയുമാണ്. എന്റെ പേരിൽ കാപട്യമുണ്ട്, ഫേസ്ബുക്കിലെ ഇൻഫൊ പേജ് ഞാൻ പെൺകുട്ടിയല്ല എന്നു വ്യക്തമാക്കുന്നുണ്ട്.. പിന്നെ നീ പെരുകണ്ട് പെണ്ണാണെന്ന് കരുതി പേഴണൽ മെസ്സേജ്  അയക്കുന്നതിന്റെ പൊരുളെന്താണ്..? പൊരുൾ ‘ആൺ‘ എന്നെങ്കിൽ എന്തിന് നീ എന്നെ അംഗീകരിച്ചു..? ‘വേണം‘ എന്നായിരുന്നെങ്കിൽ നീ എന്തിന് വെറുതെ സമയം പാഴാക്കി. അതോ സഹൃദം നിനക്കൊരു നേരമ്പോക്കാണോ..? എന്തു മാനമാണ് നിനക്കതിനോട്..?
നിന്റെ സാമ്രാജ്യം ഈ ഭൂമിയും, നിന്റെ മതം ബുദ്ധവും, നിന്റെ ആദർശം സുഭാഷിന്റെയും, പിന്നെ നീ ഒരു തന്മാത്രയും, നിനക്ക് തണുത്ത ജീവിതം ഇഷ്ടമല്ല. സൂക്ഷ്മദർശിനികളിലൂടെ നോക്കുന്ന ഈ ലോകത്ത് നിനക്ക് എന്റെ ഇൻഫോ പേജ് കാണാൻ കഴിഞ്ഞില്ല എന്നമറുപടി, മരുഭൂമിയിൽ വാർത്തകൾ കാണുന്നതുപോലെയാണ്.

നേരിട്ട് കാണാതെയും, സംസാരിക്കതെയും അനുഭവിക്കാതെയും ഞാൻ “റിലേഷനിൽ” വിശ്വസിക്കുന്നില്ല. മറുപടിക്കായി ഞാൻ പ്രതീക്ഷിക്കില്ല, പക്ഷെ നിന്റെ മതത്തിനായി ഞാൻ കാത്തിരിക്കും, എല്ലാവർക്കും അവനവന്റേതായ മതങ്ങൾ ഉള്ളപ്പോൾ ഞാനെന്തിന് പ്രതീക്ഷ കൈവെടിയണം. ചെറിയകാര്യങ്ങൾ സൂക്ഷ്മദർശിനിയിലൂടെ കാണുന്നതും അത് പറയുമ്പോൾ “യെവൻ പോക്കാ“ “സൈക്കോ” എന്നു പറയുന്നതും സ്വാവാഭികം. ഞാൻ എഴുതാറില്ല, സംസാരിക്കാറാണുള്ളത് ഞാൻ എഴുതുന്നത് എന്താണെന്നെനിക്കുറച്ച ബോധമുണ്ട്, ഞാൻ എഴുതുന്നത് സത്യമല്ല, അക്ഷെ ഞാൻ കള്ളം എഴുതാറില്ല.
 
സങ്കടങ്ങളു കുറവും സന്തോഷങ്ങൾ ആനുപാതികവുമായി ജീവിച്ചുപോകുന്നു. 1 വയസ്സുമുതൽ 92 വയസ്സുവരെയുള്ളവർ ചങ്ങാതിമാരായുണ്ട്. അതിൽ എന്റെ അദ്യാപകരും, ശിഷ്യരും ഉണ്ട്, ഒരു വയസ്സായ എന്റെ ക്യാമറയാണ് ഇപ്പോഴുള്ള അടുത്ത സുഹൃത്ത്. പിന്നെ കീബോർഡ് ഈയിടയായി എന്നെ വെറുത്തുതുടങ്ങിയിരിക്കുന്നു... ശേഷം (ഉണ്ടെങ്കിൽ).....

(ചില ഭാഗങ്ങൾ തിരുത്തി ആരുടെയും പ്രൈവസിക്ക് കോട്ടം തട്ടാതെ, ഒരു പേഴ്സണൽ മെസേജിനുള്ള എന്റെ മറുപടി ഷേറ് ചെയുന്നു.. എല്ലാവർക്കും വേണ്ടി)