Friday 9 July, 2010

മൂടുപടം

മൂടുപടങ്ങള്‍ വലിച്ചെറിഞ്ഞിറങ്ങിവരാന്‍
അനുവദിക്കുന്നില്ലിവര്‍, മുഖത്ത് അണിയാന്‍
മൂടികള്‍ പണിയുന്നതിന്റെ തിരക്കിലാ‍ണ്,
ഞാന്‍ വിളിച്ചു പലതവണ, ശ്രമിച്ചു ആ
പഴുതുകള്‍ കണ്ടെത്തുവാന്‍. ശ്രമങ്ങള്‍
വിഭലമായി, എന്റെ പാഴ് ശ്രമങ്ങള്‍
അവര്‍ക്കതൊരു വളമായിമാറി, അറിയാം
എനിക്കറിയാം ഇതെങ്ങനെ, എവിടെ
അവസാനിപ്പിക്കണം എന്നുള്ളത്..?
മരിക്കില്ല, ഈ അഴുക്കെല്ലാം പേറി,
ഭീരുയുവെപ്പോലെ ഞാന്‍ മരിക്കില്ല.
ഈ മൂടി മാറ്റി വെളിച്ചത്തുകൊണ്ടുവരും
മൂടികള്‍ പണിയുന്നവരെയൊക്കയും,
എന്റെ പതനം അതെന്നറിഞ്ഞുകൊണ്ട്,
വലിച്ചുകീറും ഞാനീ മൂടുപടം